KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭയിലെ സംവരണ വാർഡുകളിൽ നറുക്കെടുപ്പ് പൂർത്തിയായി. വാർഡ് 32, 12 എസ്. സി. (വനിത), 44 എസ്.സി. (ജനറൽ)

കൊയിലാണ്ടി നഗരസഭയിലെ സംവരണ വാർഡുകളിൽ ഇന്ന് നറുക്കെടുപ്പ് പൂർത്തിയായി. വാർഡ് 32, 12 എസ്. സി. (വനിത) വാർഡ് 44 എസ്.സി. (ജനറൽ) എന്നിങ്ങനെയാണ് നറുക്ക് വീണത്‌ ജില്ലാ കലക്ടറുടെ സാന്നിദ്ധ്യത്തിൽ ഇന്ന് കാലത്ത് 11 മണിക്കാണ് കോഴിക്കോട് ടൗൺഹാളിൽ വെച്ച് നറുക്കെടുപ്പ് നടന്നത്. നിലവിൽ നഗരസഭയിൽ 3 വാർഡുകളാണ് സംവരണം ചെയ്യപ്പെട്ടിട്ടുള്ളത്. 2 എസ്. സി. (വനിത) വാർഡുകളും ഒരു എസ്.സി. ജനറലുമാണ് ഉള്ളത്. ജില്ലയിലെ മറ്റ് നഗരസഭകളിലും ഇന്ന് നറുക്കെടുപ്പ് നടക്കും.

വാർഡ് 12, റെയിൽവെ സ്‌റ്റേഷന് കിഴക്ക് ഭാഗം പന്തലായനി, ഗേൾസ് സ്‌കൂൾ ഉൾപ്പെടുന്ന പ്രദേശവും, 32 കൊയിലാണ്ടി ടൗൺ ദോശീയപാതക്ക് കിഴക്ക് വശമുള്ള ഭാഗവും, 44 കൊല്ലം മന്ദമംഗലം ഭാഗവുമാണ്.

നറുക്കെടുപ്പ് പൂർത്തിയാകുന്നതോടുകൂടി രാഷ്ട്രീയ പാർട്ടികൾ സ്ഥാനർത്ഥി നിർണ്ണയ ചർച്ചകൾ ആരംഭിക്കും. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ഇതിനകം ഓൺലൈനിലൂടെ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ ആരംഭിച്ചുകഴിഞ്ഞതായാണ് വിവരം.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!