KOYILANDY DIARY

The Perfect News Portal

ഹയർ സെക്കണ്ടറി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു


കൊയിലാണ്ടി: മേപ്പയ്യൂർ GVHSS ൽ ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ബ്ലൂമിംഗ് ആർട്സിൻ്റെ ആഭിമുഖ്യത്തിൽ അവരുടെ വീടുകളിലെത്തി ആദരിച്ചു.   വി.കെ.രാജൻ ഉപഹാരങ്ങൾ വിതരണം ചെയ്തു. 

തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റെ സിന്ധു വട്ടക്കണ്ടി ഉദ്ഘാടനം ചെയ്തു. ബ്ലമിംഗ് പ്രസിഡണ്ട് പി.കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. തുറയൂർ ഗ്രാമപഞ്ചായത്ത് അംഗം സുരേന്ദ്രൻ മoത്തിൽ, ബ്ലൂമിംഗ് സെക്രട്ടറി പി.കെ.അബ്ദുറഹ്മാൻ,  ടി.ചന്ദ്രൻ, എസ്.ബി. നിഷിത്ത് മുഹമ്മദ്, പി.സുജിത്ത് കുമാർ എന്നിവർ  സംസാരിച്ചു. 

വിവിധ കേന്ദ്രങ്ങളിൽ  നൊച്ചാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.ടി.ബി. കൽപ്പത്തൂർ, മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് മെമ്പർ എൻ.എം.ദാമോദരൻ, മണിയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ അഹമ്മദ് സ്വാലിഹ് എന്നിവർ ഉപഹാര സമർപ്പണം നടത്തി.   

Advertisements

ഹയർ സെക്കണ്ടറി ഉന്നത വിജയികളായ  ലിയ എസ് ജിത്ത്, ദിയസലാം, എസ്.സനുഷ, ഫസ്നിയ സിറാജ്, വൊക്കേഷണൽ ഹയർ സെക്കണ്ടറി ഉന്നത വിജയികളായ പി.കെ. അനുശ്രീ, അശ്വന്ത് കൃഷ്ണ, വൈഷ്ണവ്, എന്നിവർ ഉപഹാരങ്ങൾ ഏറ്റുവാങ്ങി.
ഫോട്ടോ: ബ്ലൂമിംഗ് ആർട്സിന്റെ ഉന്നത വിജയികളെ ആദരിക്കൽ പരിപാടി തുറയൂർ പഞ്ചായത്ത് പ്രസിഡന്റ് സിന്ധുവട്ടക്കണ്ടി ലിയ എസ് ജിത്തിന് ഉപഹാരം കൈമാറി ഉദ്ഘാടനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *