കെഎസ്ഇബി ഓവര്‍സിയറെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി
നിലമ്പൂര്‍: കായംകുളം എംഎല്‍എ യു.പ്രതിഭയുടെ മുന്‍ ഭര്‍ത്താവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. നിലമ്പൂര്‍ ചുങ്കത്തറ കെഎസ്ഇബി ഓവര്‍സിയറും ആലപ്പുഴ തകഴി സ്വദേശിയുമായ കെ.ആര്.ഹരിയെയാണ് വാടക ക്വാട്ടേഴ്സില്‍ തൂങ്ങി മരിച്ചത്.
ഇന്ന് രാവിലെ പത്തോടെയാണ് സംഭവം പുറത്തറിയുന്നത്. മറ്റു ദുരൂഹതകളൊന്നുമില്ലെന്നും ആത്മഹത്യയാണെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൂന്ന് പേജുള്ള ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
നിലമ്ബൂര്‍ സിഐ സുനില്‍ പുളിക്കലിന്റെ നേതൃത്വത്തില്‍ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി നിലമ്ബൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
വര്‍ഷങ്ങളായി പ്രതിഭയും ഹരിയും അകന്നാണ് ജീവിക്കുന്നത്. വിവാഹമോചനമാവശ്യപ്പെട്ട് പ്രതിഭ സമര്‍പ്പിച്ച ഹര്‍ജി ആലപ്പുഴ കുടുംബ കോടതിയുടെ പരിഗണനയിലാണെന്ന് പോലീസ് അറിയിച്ചു.