എറണാകുളത്തിന് സമീപം വരാപ്പുഴയിലുണ്ടായ വാഹനാപകടത്തില്‍ നാലു പേര് മരിച്ചു
വരാപ്പുഴ: എറണാകുളത്തിന് സമീപം വരാപ്പുഴയിലുണ്ടായ വാഹനാപകടത്തില്‍ നാലു പേര് മരിച്ചു. രണ്ടു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കുസാറ്റിലെ വിദ്യാര്‍ത്ഥികളായ മലപ്പുറം സ്വദേശി അക്ഷയ്, കോഴിക്കോട് സ്വദേശി ജിജിഷ, കാക്കനാട് സ്വദേശി ഹരിശങ്കര്‍, പറവൂര്‍ സ്വദേശി കിരണ്‍ എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ 1.15ഓടെ വരാപ്പുഴ പാലത്തിലായിരുന്നു അപകടം.
നിയന്ത്രണം വിട്ട ബസ് കാറിലും ബൈക്കിലും ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. അക്ഷയും ജിജിഷയും ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ബസ് ബൈക്കിനെ ഇടിച്ചു തെറിപ്പിച്ച ശേഷം കാറില്‍ ഹരിശങ്കറും കിരണും സഞ്ചരിച്ചിരുന്ന കാറില്‍ ഇടിക്കുകയായിരുന്നു എന്നാണ് വിവരം.