KOYILANDY DIARY

The Perfect News Portal

വടകരയിൽ 72 ലിറ്റർ മാഹി വിദേശ മദ്യവുമായി യുവാവ് പിടിയിൽ

വടകരയിൽ 72 ലിറ്റർ മാഹി വിദേശ മദ്യവുമായി യുവാവ് പിടിയിൽ. ദേശീയപാതയിൽ മൂരാടിന്‌ സമീപത്തു വെച്ചാണ് കാറിൽ കടത്തുകയായിരുന്ന 72 ലിറ്റർ മാഹി വിദേശ മദ്യവുമായി യുവാവിനെ വടകര എക്സൈസ് സർക്കിൾ സംഘം പിടികൂടിയത്. ചേളന്നൂർ മാവിട്ട്യേരി പൊയിൽ അഭിലാഷ് (32) ആണ് പിടിയിലായത്.

എക്‌സൈസ് പ്രിവൻ്റീവ് ഓഫീസർ പി.പി. രാമചന്ദ്രനും, സിവിൽ എക്‌സൈസ് ഓഫീസർ ജിജുവും സംഘവും ചേർന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്. മദ്യം കടത്താനുപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. ജെ.ഇ.സി. സ്ക്വാഡ് അംഗം രാകേഷ് ബാബു നൽകിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.