ഉള്ളിയേരി: ഉള്ളിയേരി കരിങ്ങറ്റിക്കോട്ട ഭഗവതി ക്ഷേതത്തിൽ വിഷു കണി ദർശനം നടന്നു. പുലർച്ചെ 4 മണി മുതൽ ദർശനം ആരംഭിച്ചു. ക്ഷേത്രത്തിൽ എത്തിയ മുഴുവനും ഭക്ത ജനങ്ങൾക്കും വിഷുകൈനീട്ടം നൽകി. വിശേഷാൽ പൂജയും ഉണ്ടായിരുന്നു. സന്ധ്യയ്ക്ക് ദീപാരാധന, വെള്ളാട്ട് എന്നിവയും നടന്നു.