KOYILANDY DIARY.COM

The Perfect News Portal

വേങ്ങേരി ബൈപ്പാസ് 90 ദിവസത്തേക്ക് അടയ്ക്കും

വേങ്ങേരി ബൈപ്പാസ് 90 ദിവസത്തേക്ക് അടയ്ക്കും. കോഴിക്കോട്: വേങ്ങേരി ബൈപ്പാസിൽ കോഴിക്കോട് ഭാഗത്തേക്കുള്ള റോഡ് ബുധനാഴ്ച മുതൽ അടയ്ക്കും. കക്കോടി ഭാഗത്തു നിന്നും വരുന്ന ബസ്സുകൾ വേങ്ങേരി ബൈപ്പാസ് ജംഗ്ഷനിൽ നിന്നും ഇടത്തോട്ട്  തിരിഞ്ഞ് പ്രൊവിഡൻസ് കോളേജ് ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് കരിക്കാൻകുളത്ത് വഴി ടൗണിലേക്ക് പോകണം. ടൗണിൽ നിന്നും വരുന്ന ബസ്സുകൾ മാളിക്കടവ് – തണ്ണീർപ്പന്തൽ വഴി ബാലുശ്ശേരി റോഡിൽ കയറി കക്കോടി ഭാഗത്തേക്ക് പോകണം. ബൈപ്പാസിലും ഗതാഗത നിയന്ത്രണം ഉണ്ടാകും. നിയന്ത്രണം 90 ദിവസത്തേക്ക് എന്ന് എൻ. എച്ച് അറിയിച്ചു.

Share news
error: Content is protected !!