KOYILANDY DIARY

The Perfect News Portal

വെങ്ങളം വരേക്കൽ മൂത്തോറൻ (84)

വെങ്ങളം വരേക്കൽ മൂത്തോറൻ (84) നിര്യാതനായി. വെങ്ങളം മേഖലയിൽ ചീനച്ചേരിയിലും പരിസര പ്രദേശങ്ങളിലും സി പി ഐ എം ഉം വർഗ്ഗ പ്രസ്ഥാനങ്ങളും കെട്ടിപ്പടുക്കുന്നതിൽ മുൻ നിരയിൽ നിന്ന് പ്രവർത്തിച്ച സഖാവ് വരേക്കൽ മുത്തോൻ നിര്യാതനായി. സി പി ഐ എം ചീനച്ചേരി ബ്രാഞ്ചിൻ്റെ മുൻ സെക്രട്ടറിയായിരുന്നു. കയർ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു. കയർ തൊഴിലാളി യൂനിയൻ സി ഐ ടി യു വിൻ്റെയും കർഷക സംഘത്തിൻ്റേയും മുഖ്യ സംഘാടകനായിരുന്നു.

ദീർഘകാലം ചീനച്ചേരി-കാപ്പാട് കയർ വ്യവസായ സഹകരണ സംഘത്തിൻ്റെ ഡയറക്ടറും മുൻ വൈസ് പ്രസിഡണ്ടുമായിരുന്നു. ഭാര്യ: സതി. മക്കൾ: സജീവൻ വരേക്കൽ (സി പി ഐ എം ചീനച്ചേരി ബ്രാഞ്ച് മെമ്പർ) രമേശൻ വരേക്കൽ, മോളി വരേക്കൽ. മരുമക്കൾ: ധർമ്മദാസ് കൈരളി, ഷീബ വരേക്കൽ (മുൻ വൈസ് പ്രസിഡണ്ട് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്), ഷിജി വരേക്കൽ. സഹോദരങ്ങൾ: ദേവി, പരേതനായ വിജയൻ, ഭാസ്കരൻ, സാവിത്രി, രമ.