KOYILANDY DIARY

The Perfect News Portal

ഉപജില്ല മേളകളിലെ വിജയികളെ അനുമോദിച്ചു

കൊല്ലം: കൊയിലാണ്ടി ഉപജില്ല ശാസ്ത്രമേള,കായികമേള, കലാമേള എന്നിവയിൽ ഉയർന്ന വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി കൊല്ലം ഗവ: മാപ്പിള സ്കൂളിൽ സംഘടിപ്പിച്ച ആരവം 2022 അനുമോദന പരിപാടി കൊയിലാണ്ടി മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ നിജില പറവക്കൊടി ഉദ്ഘാടനം ചെയ്തു.

വാർഡ് കൗൺസിലർ കെ.എം നജീബ് അദ്ധ്യക്ഷനായ ചടങ്ങിൽ അൻസാർ കൊല്ലം അവാർഡുകൾ വിതരണം ചെയ്തു. പി.ടി എ പ്രസിഡണ്ട് സുമയ്യ എ.വി ,തീരം ക്ലബ് പ്രസിഡണ്ട് ഷരീഫ് ,ലീന, ബിന്ദു കെ.ആർ, ബാലചന്ദ്രൻ നാമംഗലത്ത്, ആതിര ,രചന, ബബിത ,നുസ്റത്ത്, മുബഷിറ എന്നിവർ ആശംസകളർപ്പിച്ചു.പ്രധാനാധ്യാപിക സിന്ധു. ബി സ്വാഗതവും കൺവീനർ ഷർഷാദ് കെ.പി നന്ദിയും പറഞ്ഞു.