KOYILANDY DIARY

The Perfect News Portal

വാകമോളി പൊരുമ്പോൽ സുബ്രമണ്യക്ഷേത്രത്തിൽ ഉപദേവത മണ്ഡപത്തിന് തറക്കല്ലിട്ടു

അരിക്കുളം: വാകമോളി പൊരുമ്പോൽ സുബ്രമണ്യക്ഷേത്രത്തിൽ ഉപദേവത മണ്ഡപത്തിന് തറക്കല്ലിട്ടു. കൊളത്തൂർ ആശ്രമമഠാധിപതി സ്വാമി ചിദാനന്ദപുരി തറക്കല്ലിടൽ കർമം നിർവഹിച്ചു. ക്ഷേത്രങ്ങൾ എക്കാലത്തും മാനവ സമൂഹത്തിൻ്റെ സംസ്ക്കാരവും, അഭിവൃദ്ധിയും ലക്ഷ്യമാക്കി പ്രവർത്തിച്ച ആത്മീയ കേന്ദ്രങ്ങളായിരുന്നുവെന്ന് അദ്ദേഹം ചടങ്ങിൽ വെച്ച് പറഞ്ഞു.
പൂർണ്ണ കുംഭത്തോടെയാണ് സ്വാമിയെ ക്ഷേത്ര ഭാരവാഹികൾ സ്വീകരിച്ചത്. കെ.കെ നാരായണൻ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മനോജ് കൂടത്തിൽ, സി.പി പ്രകാശൻ, ടി.എം ശങ്കരൻ, ടി.എം. ബാലകൃഷ്ണൻ, സി.സുകുമാരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
Advertisements