KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി റെയിൽവെ സ്റ്റേഷനു സമീപം രണ്ടു പശുക്കൾ തീവണ്ടി തട്ടി മരിച്ചു. ഒരു പശുവിന് ഗുരുതര പരിക്ക്.

കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവെ സ്റ്റേഷനു സമീപം രണ്ടു പശുക്കൾ തീവണ്ടി തട്ടി മരിച്ചു. ഒരു പശുവിന് ഗുരുതര പരിക്ക്. വൈകീട്ട് 6.30 ഓടെയാണ് റെയിൽ വെ സ്റ്റേഷനിൽ ഒന്നാമത്തെ പ്ലാറ്റ് ഫോംമിലാണ് അപകടം ഉണ്ടായത്. കൊയിലാണ്ടിയിലെ സ്വകാര്യ വ്യക്തിയുടെതാണ് പശുക്കൾ. രണ്ടു പശുക്കളുടെയും ശരീരം ചിന്നഭിന്നമായി കൊയിലാണ്ടിയിൽ സ്റ്റോപ്പില്ലാത്ത നേത്രാവതി എക്സ്‌പ്രസാണ് പശുക്കളെ ഇടിച്ചത്.

സംഭവത്തെ തുടർന്ന് നേത്രാവതി അൽപ സമയം കൊയിലാണ്ടിയിൽ പിടിച്ചിട്ടു. രാത്രിയോടെ ട്രാക്ക് മുറിച്ച് കടക്കുമ്പോഴാണ് അപകടം. പര‌ിക്കേറ്റ പശു പഴയ മുത്താമ്പി ഗെയ്റ്റിനു സമീപം റെയിൽവെ ട്രാക്കിൽ കിടക്കുകയാണ്. മാറ്റാൻ നീക്കം നടക്കുന്നുണ്ട്. സംഭവത്തെ തുടർന്ന് കണ്ണുർ പാസഞ്ചറും അല്പ സമയം സ്റ്റേഷനു സമീപം പിടിച്ചിട്ടു. പശുവിൻ്റെ ഉടമസ്ഥനെ പോലീസും, റെയിൽവെ പോലീസും തെരയുന്നുണ്ട്.