KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി സബ് ട്രഷറി കെട്ടിടത്തിന്റെ പ്രവൃത്തി ഉടൻ ആരംഭിക്കുക.

കൊയിലാണ്ടി: പുനർ നിർമ്മിക്കുന്ന കൊയിലാണ്ടി സബ് ട്രഷറി കെട്ടിടത്തിന്റെ പ്രവൃത്തി ഉടൻ ആരംഭിക്കണമെന്ന് കെ.എസ്.എസ്.പി.യു ആവശ്യപ്പെട്ടു. ഇപ്പോൾ സബ് ട്രഷറി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന താൽക്കാലിക കെട്ടിടത്തിൽ എത്തിച്ചേരുവാൻ പെൻഷൻകാർ അടക്കമുള്ള വയോജനങ്ങൾക്ക് വളരെ ക്ലേശം അനുഭവപെടുന്നതിനാൽ വളരെ വേഗത്തിൽ സബ്ബ് ട്രഷറി കെട്ടിടത്തിന്റെ പണി ആരംഭിക്കണമെന്ന് KSSPU കൊയിലാണ്ടി ബ്ലോക്ക് സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു.
 സമ്മേളനം പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. പി. വി. രാജൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ KSSPU ജില്ലാ ജോ. സെക്രട്ടറി എം. രാഘവൻ, KSSPU സംസ്ഥാന കമ്മിറ്റി അംഗം സി. അപ്പുക്കുട്ടി, സംസ്ഥാന കൗൺസിലർ പി. സുധാകരൻ, ജില്ലാ കമ്മിറ്റി അംഗം  കെ.സുകുമാരൻ, എ. ശുഭ, എൻ. കെ വിജയഭാരതി, ശ്രീധരൻ അമ്പാടി, എം. നാരായണൻ, എം. എം ചന്ദ്രൻ  എന്നിവർ സംസാരിച്ചു.
Advertisements
പുതിയ ഭാരവാഹികളായി പി.വി. രാജൻ (പ്രസിഡണ്ട്), എൻ. കെ. പ്രഭാകരൻ, എ. ശുഭ, ബാലകൃഷ്ണൻ അണേല (വൈസ് പ്രസിഡണ്ടുമാർ), ശ്രീധരൻ അമ്പാടി (സെക്രട്ടറി), എൻ. കെ. വിജയഭാരതി, എം. എം. ചന്ദ്രൻ, പി. രാജേന്ദ്രൻ (ജോയിന്റ് സെക്രട്ടറിമാർ), എം. നാരായണൻ ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു. KSSPU ജില്ലാ കമ്മിറ്റി അംഗം ഇ. കെ. ശീ ലാവതി വരണാധികാരിയായിരുന്നു.