KOYILANDY DIARY.COM

The Perfect News Portal

വഗാഡില്‍ പ്രതീക്ഷയില്ല. തകര്‍ന്ന റോഡിലേക്ക് നാടാകെ ആയുധങ്ങളുമായി ഇറങ്ങി

കൊയിലാണ്ടി: ബൈപ്പാസ് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് പന്തലായനി ഭാഗത്ത് നിന്ന് കേളുവേട്ടൻ മന്ദിരം – വിയ്യൂർ ഭാഗം എന്നിവിടങ്ങളിലേക്കുള്ള റോഡ് മുറിഞ്ഞ് കല്ലും മണ്ണും നിറഞ്ഞ് ചളിക്കുളമായതോടെ നടന്ന് പോകുവാനോ, കുട്ടികൾക്ക് സ്കൂളിലേക്ക് പോകുവാനോ വാഹനങ്ങൾക്ക് യാത്രാ ചെയ്യാനോ കഴിയുമായിരുന്നില്ല. വാർഡ് 11ൽ വരുന്ന ഈ റോഡിൻ്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ കൗൺസിലർക്ക് പോലും ഒരു ഉത്തരവാദിത്വവും ഇല്ലാതായതായി നാട്ടുകാര്‍ക്ക് ശക്തമായ പ്രതിഷേധവും. ഒടുവില്‍ നാട്ടുകാര്‍ ആയുധങ്ങളുമായി 12-ാം വാര്‍ഡ് കൗ​ണ്‍സിലര്‍ പ്രജിഷ പി.യുടെ നേതൃത്വത്തില്‍ വഗാഡിനെ വെല്ലുന്നരീതിയില്‍ റോഡിലേക്ക് ഇറങ്ങി കുറെയേറെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാക്കി.
.
.
ഇന്നലെ പന്തലായനിയിലെ പ്രദേശത്തുകാർ രാവിലെ ഇറങ്ങി വഗാഡിൻ്റെ വാഹനങ്ങൾ തടയാൻ തീരുമാനിച്ചു. ശേഷം ഉദ്യോഗസ്ഥർ വന്ന് 2 ദിവസത്തിനുള്ളിൽ കോറിവേസ്റ്റ് ഇട്ട് പരിഹരിക്കാമെന്നറിയിക്കുകയും ചെയ്തു. അതിന് മുന്നോടിയായി കുത്തനെയുള്ള കയറ്റം നാട്ടുകാരായ സ്ത്രീകളും, പുരുഷന്മാരും ചേർന്ന് മണ്ണ് ചുമന്ന് പകലും, രാത്രിയുമായി കുറക്കുന്നതിനുള്ള നടപടികൾ തുടങ്ങി. ഏറെക്കുറെ പ്രശ്നം പരിഹരിച്ചു. ഇനി കോറി വേസ്റ്റ് കൂടി വന്നാൽ യാത്ര ചെയ്യാൻ പറ്റുന്നൊരു റോഡായി മാറുമെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.
Share news