KOYILANDY DIARY

The Perfect News Portal

മദ്യലഹരിയിൽ മകന്‍ അച്ഛനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

മദ്യലഹരിയിൽ മകന്‍ അച്ഛനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. തൃശ്ശൂർ: ചേർപ്പില്‍ കോടന്നൂരിനടുത്ത് ആര്യംപാടം ചിറമ്മൽ ജോയ് (60) ആണ് കൊല്ലപ്പെട്ടത്. മകൻ റിജോ (25) യെ ചേർപ്പ് പൊലീസ് അറസ്റ്റു ചെയ്തു. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് കൊലപാതകം. പ്രതി മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.

സ്ഥിരമായി മദ്യപിക്കുന്ന റിജോ വെള്ളിയാഴ്ച ഉച്ച തിരിഞ്ഞ് വീട്ടിലെത്തി ഉറങ്ങുകയും നേരം വൈകിയിട്ടും തന്നെ വിളിച്ച് ഉണർത്തിയില്ലെന്ന കാരണം പറഞ്ഞ് പിതാവ് ജോയിയുമായി വഴക്കിടുകയുമായിരുന്നു. വാക്കേറ്റത്തിനിടെ പ്രകോപിതനായ റിജോ പിതാവിനെ ഇടിച്ച് താഴെയിടുകയും തലപിടിച്ച് നിലത്തിടിക്കുകയും ചെയ്തുവെന്നാണ് വിവരം. തലയ്ക്ക് ഗുരുതര പരിക്കേറ്റ ജോയിയെ തൃശ്ശൂർ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർന്ന് അച്ഛനെ മർദിച്ച വിവരം റിജോ പൊലീസിൽ വിളിച്ചറിയിയിക്കുകയായിരുന്നു.