KOYILANDY DIARY

The Perfect News Portal

 ശ്രീ കാഞ്ഞിലശ്ശേരി മഹാശിവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് മാർച്ച് 3 ന് കൊടിയേറും

ശ്രീ കാഞ്ഞിലശ്ശേരി മഹാശിവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് മാർച്ച് 3ന് കൊടിയേറും. മാർച്ച് 3ന് വൈകീട്ട് 5 മണിക്ക് ഭക്ത ജന സംഗമം, കലവറ നിറക്കൽ, സുനിൽ തിരുവങ്ങൂർ അവതരിപ്പിക്കുന്ന ഭജൻസ് എന്നിവ അരങ്ങേറും. തുടർന്ന് ക്ഷേത്രവും പരിസരവും അലങ്കരിക്കുന്നതിന്റെ ഭാഗമായി ഭക്തജനങ്ങൾ നിറ ദീപ സമർപ്പണം നടത്തും. വിശിഷ്ടാതിഥികളായി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ, മേള കലാരത്നം സന്തോഷ് കൈലാസ് എന്നിവർ പങ്കെടുക്കും.
വൈകീട്ട് 7 മണിക്ക് ശിവരാത്രി മഹോത്സവം കൊടിയേറും. 9 മണിക്ക് നാട്യ മണ്ഡപത്തിൽ ചേലിയ കഥകളി വിദ്യാലയം അവതരിപ്പിക്കുന്ന കഥകളി പ്രഹ്ലാദചരിതം. മാർച്ച് 4 ന് 7 മണിക്ക് കല്ലുവഴി പ്രകാശിന്റെ തായമ്പക, 108 നൃത്തവിദ്യാർത്ഥികൾ പങ്കെടുക്കുന്ന നൃത്ത പരിപാടി മഞ്‌ജീര ശിഞ്‌ജിതം, ആയഞ്ചേരി വല്യെ ശമാൻ നാടകം എന്നിവ അരങ്ങേറും. മാർച്ച് 5 ന് വൈകീട്ട് 5 മണിക്ക് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്  അത്ലറ്റിക് പ്രോഗ്രാമിന്റെ (CAP) ഭാഗമായി 200 ഓളം സ്കൂൾ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ സന്ദേശവുമായി സ്പോർട്ട്സ് ഡിസ്പ്ലേ നടത്തും.
Advertisements
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ മുഖ്യാതിഥിയാവും. രാവിലെ 7 മുതൽ 200 ഓളം പേർ 4 സംഘങ്ങളായി ആഘോഷ വരവിൽ പങ്കാളികളാവും. തുടർന്ന് കലാമണ്ഡലം ഹരി ഘോഷിന്റെ തായമ്പക, കലാമണ്ഡലം പ്രേംകുമാറും സംഘവും അവതരിപ്പിക്കുന്ന നൃത്ത പരിപാടി നാട്യ ഗംഗ എന്നിവ ഉത്സവ ദിനങ്ങളെ സന്തോഷഭരിതമാക്കും. ഗംഗൻ ചേലിയ അവതരിപ്പിക്കുന്ന ഭജൻസ് ഗാനാമൃതം നാട്യമണ്ഡപത്തിൽ അരങ്ങേറും. മാർച്ച് 6ന് രാവിലെ 10 മണിക്ക് പ്രഭാകരൻ പുന്നശ്ശേരിയുടെ ഓട്ടൻ തുള്ളൽ. വൈകീട്ടു നടക്കുന്ന മൃത്യുഞ്‌ജ്‌യ പുരസ്കാര സമർപ്പണ പരിപാടി ഉത്സവ ദിനങ്ങളിലെ സാഹിതീ സംഗമം ആയി മാറും.
പ്രശസ്ത സിനിമാ പിന്നണി ഗായിക കേരള ശ്രീ ഡോ. വൈക്കം വിജയലക്ഷ്മിക്കാണ് ഇത്തവണ പുരസ്കാരം സമ്മാനിക്കപ്പെടുന്നത്. മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് കെ ബൈജുനാഥ്, പത്മശ്രീ ചെറു വയൽ രാമൻ, ട്രാൻസ്പോർട്ട് കമ്മീഷണർ ശ്രീജിത്ത് ഐ. പി. എസ്, തുടങ്ങിയവർ അതിഥികളായി ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് പ്രധാന വേദിയിൽ വൈക്കം വിജയലക്ഷ്മി നയിക്കുന്ന ഗാനമേള ആരവം. മാർച്ച് 7 ന് രാവിലെ പ്രസാദ് മേലേടത്തും സംഘവും അവതരിപ്പിക്കുന്ന ഭജൻസ്. വൈകിട്ട് 7 മണിക്ക് കാഞ്ഞിലശ്ശേരി പത്മനാഭന്റെ മേള പ്രമാണത്തിൽ 111 വാദ്യക്കാർ ചേർന്നവതരിപ്പിക്കുന്ന ആലിൻ കീഴു മേളം ഉത്സവാഘോഷ പരിപാടികളിലെ മുഖ്യ ആകർഷണമാണ്.
ഗുരുവായൂർ ദേവസ്വത്തിലെ സിദ്ധാർത്ഥൻ, രവി കൃഷ്ണൻ, ഗോപീകൃഷ്ണൻ, തോട്ടേക്കാട് വിനായകൻ, നന്ദിലത്ത് ഗോവിന്ദ കണ്ണൻ എന്നീ ആനകൾ അണിനിരക്കുന്ന കുടമാറ്റം ഉത്സവാഘോഷ പരിപാടികളിലെ സവിശേഷ ഇനമാണ്. ഉച്ചക്ക് നടക്കുന്ന സമൂഹ സദ്യയിൽ ആയിരങ്ങൾ അണിചേരും. പാർത്ഥസാരഥി ഭജൻസ് മണ്ഡലി തിരുവങ്ങൂരിന്റെ ഭക്തി ഗാനങ്ങൾ ക്ഷേത്ര പരിസരം ഭക്തി സാന്ദ്രമാക്കും. മാർച്ച് 8 ന് ശിവരാത്രി നാളിൽ രാവിലെ 10 മുതൽ നാട്യമണ്ഡപത്തിൽ നടക്കുന്ന ശിവദം അഖണ്ഡ നൃത്താർച്ചനയിൽ 50 ഓളം നർത്തകികൾ ശാസ്ത്രീയ നൃത്ത പരിപാടികൾ അവതരിപ്പിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബു രാജ്, മലബാർ മെഡിക്കൽ കോളജ് മാനേജിങ് ഡയരക്ടർ അനിൽ കുമാർ എന്നിവർ മുഖ്യാതിഥികളാവും.
Advertisements
വൈകീട്ട് 6.30 മുതൽ ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ നടക്കുന്ന ശയന പ്രദക്ഷിണത്തിൽ 500 ലധികം ഭക്തജനങ്ങൾ പങ്കെടുക്കും. മാർച്ച് 9, 10 തിയ്യതികളിൽ നടക്കുന്ന പള്ളിവേട്ട, കുളിച്ചാറാട്ട് എന്നിവയോടെ ഉത്സവാഘോഷ പരിപാടികൾക്ക് സമാപനമാവും. Dr. N.V സദാനന്ദൻ, ജനറൽ കൺവീനർ സംഘാട സമിതി ഷൈജു കെ കെ, വൈസ് ചെയർമാൻ എം. ഒ.ഗോപാലൻ മാസ്റ്റർ, വി.എം. ജാനകി, വൈസ് ചെയർ പേഴ്സൺ ഷാജില കെ, വൈസ് ചെയർ പേഴ്സൻ Dr. V T മനോജ് നമ്പൂതിരി, എക്സിക്യൂട്ടീവ് ഓഫീസർ, കാഞ്ഞിലശ്ശേരി ദേവസ്വം ചന്ദ്രശേഖരൻ മാതൃ ച്ഛായ. ട്രഷറർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.