KOYILANDY DIARY

The Perfect News Portal

സമസ്തയിലെ മുസ്‌ലിം ലീഗ് അനുകൂല വിഭാഗം നടത്താനിരുന്ന വാര്‍ത്താസമ്മേളനം ഒഴിവാക്കി

മലപ്പുറം: സമസ്തയിലെ മുസ്‌ലിം ലീഗ് അനുകൂല വിഭാഗം നടത്താനിരുന്ന വാര്‍ത്താസമ്മേളനം ഒഴിവാക്കി. സമസ്ത നേതൃത്വം അറിയാതെ സുന്നി മഹല്ലില്‍നിന്നാണ് മലപ്പുറം പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താസമ്മേളനം വിളിച്ചിരുന്നത്. ഇത് നേതൃത്വം ഇടപെട്ടാണ് ഒഴിവാക്കിയത്. അബ്ദുസമദ് പൂക്കോട്ടൂര്‍ ആയിരുന്നു പങ്കെടുക്കേണ്ടിയിരുന്നത്.

സമസ്തയ്ക്ക് പ്രത്യക്ഷ രാഷ്ട്രീയം ഇല്ലെന്നും ഏതെങ്കിലും രാഷ്ട്രീയ പാര്‍ടിയുടെ ഭാഗമല്ലെന്നും ജനറല്‍ സെക്രട്ടറി ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അതിനു വിരുദ്ധമായി അബ്ദുസമദ് പൂക്കോട്ടുരും നാസര്‍ ഫൈസി കൂടത്തായിയും പരസ്യമായി ലീഗ് പ്രചാരണങ്ങളില്‍ സജീവമായിരുന്നു.

അതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് സമസ്തയുടെ പേരില്‍ പങ്കെടുക്കാന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് നേതൃത്വം പത്രക്കുറിപ്പിലൂടെ അറിയിക്കുകയും ചെയ്തു. ഈ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് ഉമര്‍ ഫൈസി മുക്കം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. സമസ്തയും മുസ്‌ലിം ലീഗുമായുള്ള ബന്ധം കൂടുതല്‍ വഷളാവുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് ലീഗിനുവേണ്ടി പരസ്യമായി പ്രചാരണം നടത്തുന്ന അബ്ദുസമദ് പൂക്കോട്ടൂര്‍ വാര്‍ത്താസമ്മേളനം വിളിച്ചിരുന്നത്. 

Advertisements