ഡയറി ഫാർമേർസ് അസോസിയേഷൻ ചേമഞ്ചേരി പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു
.
കൊയിലാണ്ടി: ഡയറി ഫാർമേർസ് അസോസിയേഷൻ ചേമഞ്ചേരി പഞ്ചായത്ത് കമ്മിറ്റി നിലവിൽ വന്നു. ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അജയ് ബോസ് ഉദ്ഘാടനം ചെയ്തു. ഡിഎഫ്എ കൊയിലാണ്ടി താലൂക്ക് പ്രസിഡണ്ട് അബ്ദുൾ മജീദ് അധ്യക്ഷത വഹിച്ചു. ഡിഎഫ്എ ജില്ലാ സെക്രട്ടറി അഡ്വ. രജനി, താലൂക്ക് സെക്രട്ടറി രാജേഷ് കുന്നുമ്മൽ എന്നിവർ പങ്കെടുത്തു.

യോഗത്തിൽ ഡിഎഫ്എ ജില്ലാ ജോ. സിക്രട്ടറി സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. രഞ്ജിത്ത് കോഴിക്കോട്, അഫ്സൽ പൂക്കാട് എന്നിവർ സംസാരിച്ചു. പുതുതായി നിലവിൽ വന്ന 11 അംഗ പഞ്ചായത്ത് കമ്മിറ്റിയിൽ മുരളി കാപ്പാട് പ്രസിഡണ്ടും സിന്ധു കാട്ടിലപീടിക സെക്രട്ടറിയും പ്രമോദ് വികാസ് ഖജാൻഞ്ചിയായും തിരഞ്ഞെടുത്തു.



