KOYILANDY DIARY

The Perfect News Portal

വീണു കിട്ടിയ പണം ബ്യൂട്ടി പാർലർ ഉടമയെ ഏൽപ്പിച്ച് വഴിയാത്രക്കാരി

കൊയിലാണ്ടി: വീണു കിട്ടിയ പണം ബ്യൂട്ടി പാർലർ ഉടമയെ ഏൽപ്പിച്ച് വഴിയാത്രക്കാരി. ഉടമ പണം പോലീസിലും ഏൽപ്പിച്ചു. കൊയിലാണ്ടി ഈസ്റ്റ് റോഡിലെ റോസ് ബെന്നറ്റ് ബ്യൂട്ടി പാർലർ ഉടമ റോസ് ബെന്നറ്റാണ് തുക പോലീസിൽ ഏൽപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് കടയിൽ എത്തിയ കസ്റ്റമർ തനിക്ക് വഴിയിൽ നിന്ന് ലഭിച്ച പണം സ്ഥാപന ഉടമയെ ഏൽപ്പിച്ചത്. എന്നാൽ റോസ് ബെന്നറ്റ് പണം നേരെ കൊയിലാണ്ടി പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു.