KOYILANDY DIARY

The Perfect News Portal

കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ എ.വി.ശശി കുമാറും സംഘവും അവതരിപ്പിച്ച സംഗീതാർച്ചന ശ്രദ്ധേയമായി

കൊയിലാണ്ടി: നവരാത്രി മഹോൽസവത്തിന്റെ ഭാഗമായി കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ ദുർഗാഷ്ടമി ദിനത്തിൽ എ.വി.ശശി കുമാറും സംഘവും അവതരിപ്പിച്ച
സംഗീതാർച്ചന ശ്രദ്ധേയമായി. ഹൃദയഹാരിയായ ഭക്തിഗാനങ്ങൾ കോർത്തിണക്കിയ സംഗീത പരിപാടിയിൽ ബബിന, ശ്രീലത, സുനിൽ തുടങ്ങിയവർ ഗാനാലാപനം നടത്തി.
ജയപ്രസാദ്, അനിൽ മന്ദമംഗലം, സുരേഷ് ബാബു എന്നിവർ പിന്നണിയൊരുക്കി.