KOYILANDY DIARY

The Perfect News Portal

നഷ്ടപ്പെട്ട സ്വർണ്ണാഭരണം തിരികെ നൽകി കുഞ്ഞി മുഹമ്മദ് മാതൃകയായി

പുളിയഞ്ചേരി: നഷ്ടപ്പെട്ട സ്വർണ്ണാഭരണം തിരികെ നൽകി കുഞ്ഞി മുഹമ്മദ് മാതൃകയായി.  വിവാഹ വീട്ടിലേക്കുള്ള യാത്രക്കിടയിൽ നഷ്ടപ്പെട്ട 2 പവനലധികം തൂക്കം വരുന്ന സ്വർണ്ണാഭരണമാണ് ഉടമയെ കണ്ടെത്തി തിരിച്ചു നൽകിയത്. പുളിയഞ്ചേരിയിലെ (റീമസ്) എം.കെ. കുഞ്ഞി മുഹമ്മദിനാണ് പുലർച്ചെ പള്ളിയിൽ നിന്ന് നിസ്കാരം കഴിഞ്ഞു തിരിച്ചു വരുന്ന വഴിയിൽ സ്വർണ്ണാഭരണം കളഞ്ഞു കിട്ടിയത്.
തുടർന്ന് ഉടമയായ വി. വി നീന പ്രഭയെ അന്വേഷിച്ച് കണ്ടെത്തി നാട്ടുകാരുടെ സാന്നിദ്ധ്യത്തിൽ സ്വർണ്ണാഭരണം തിരിച്ചേൽപ്പിക്കുകയായിരുന്നു. മാതൃക പ്രവർത്തനത്തിന് നേതൃത്വം നൽകിയ കുഞ്ഞിമുഹമ്മദ് നാട്ടുകാരുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുകയാണ്.