വ്യാജ വീഡിയോ നിർമാണം. ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറിനെ ചോദ്യം ചെയ്‌തു

വ്യാജ വീഡിയോ നിർമാണം. ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറിനെ ചോദ്യം ചെയ്‌തു. കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച് വ്യാജ വീഡിയോ നിർമിച്ച കേസിൽ പ്രത്യേക അന്വേഷണ സംഘമാണ് സിന്ധു സൂര്യകുമാറിനെ ചോദ്യം ചെയ്തത്. തമ്പാനൂർ പോലീസ് സ്റ്റേഷനിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ.
നോട്ടീസ് നൽകിയിട്ടും ആരോഗ്യപ്രശ്നങ്ങൾ കാണിച്ച് ഇവർ ഹാജരാവാതിരുന്ന സാഹചര്യത്തിലാണ് അന്വേഷക സംഘം തിരുവനന്തപുരത്തെത്തി ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. കേസിൽ റിപ്പോർട്ടർ നൗഫൽ ബിൻ യൂസഫിനെയും റസിഡണ്ട് എഡിറ്റർ ഷാജഹാൻ കാളിയത്തിനെയും വ്യാജ വീഡിയോ നിർമിക്കാൻ ഉപയോഗിച്ച പെൺകുട്ടിയുടെ അമ്മയായ ഏഷ്യാനെറ്റ് ജീവനക്കാരിയെയും കഴിഞ്ഞ ദിവസം ചോദ്യം ചെയ്‌തിരുന്നു.

