KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ കേരള പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ ഹോമിയോ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു 

.
കൊയിലാണ്ടി: കേരള പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ കൊയിലാണ്ടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഹോമിയോ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. കെപിപിഎ ഓഫീസ് പരിസരത്ത് നടന്ന ക്യാമ്പ് മുൻ നഗരസഭ കൗൺസിലർ സുരേന്ദ്രൻ മാങ്ങോട്ടിൽ ഉദ്ഘാടനം ചെയ്തു. കെപിപിഎ പ്രസിഡണ്ട് സി.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
കെപിപിഎ ജില്ലാ കമ്മിറ്റി അംഗം ഭാസ്കരൻ കെ.പി. ആശംസകൾ നേർന്നു. കൊയിലാണ്ടി താലൂക്ക് ഹോമിയോ ആശുപത്രിയിലെ ഡോക്ടർമാരായ നിതിൻ, ലിംന എന്നിവർ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. ബാബുരാജ് പി.കെ സ്വാഗതവും ശശികുമാർ പി.കെ നന്ദിയും പറഞ്ഞു. പെൻഷൻകാരുടെയും കുടുംബാംഗങ്ങളുടെയും ആരോഗ്യപരിപാലനം, ഹോമിയോ ചികിത്സയുടെ പ്രസക്തി തുടങ്ങിയ വിഷയങ്ങൾ ക്ലാസിൽ വിശദീകരിച്ചു.
Share news