KOYILANDY DIARY.COM

The Perfect News Portal

കാസർഗോഡ് എംഡിഎംഎ കേസ്: പ്രതികളുടെ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു

.

കാസർഗോഡ് എംഡിഎംഎ കേസിൽ യൂത്ത് കോൺഗ്രസ് നേതാക്കളടക്കമുള്ള പ്രതികളുടെ ഫോണുകൾ ഫോറൻസിക് പരിശോധന. 11 ഫോണുകളാണ് ഫോറൻസിക് പരിശോധനക്കായി തിരുവനന്തപുരത്തേക്ക് അയച്ചത്. മുഖ്യമന്ത്രി വി ഡി സതീശനുമായി അടുത്ത ബന്ധമുള്ള മുഹമ്മദ് ഹുസൈൻ ഉൾപ്പെടെയുള്ള പ്രതികളുടെ ഫോണുകളുടെ ഫോറൻസിക് പരിശോധന വൈകിപ്പിക്കുന്നത് വിവാദമായതിന് പിന്നാലെയാണ് അന്വേഷണസംഘം ഫോണുകൾ പരിശോധനയ്ക്കായി മാറിയത്.

 

11 ഫോണുകളാണ് കാസർഗോഡ് ജില്ലാ സെഷൻസ് കോടതിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് അയച്ചത്. തിങ്കളാഴ്ചയാണ് ഫോണുകൾ കൈമാറിയത്. ഫോണിലെ വിവരങ്ങൾ പകർത്തിയ സി ഡിയും ഒപ്പം കൈമാറിയിട്ടുണ്ട്. 8 പ്രതികളിൽ നിന്നായി 12 ഫോണുകളാണ് പിടിച്ചെടുത്തത്. ടെലഗ്രാം, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്സ് ആപ്പ് തുടങ്ങി വിവിധ സാമൂഹിക മാധ്യമങ്ങൾ വഴിയാണ് പ്രതികൾ മയക്കുമരുന്ന് കച്ചവടത്തിനടക്കം പലരെയും ബന്ധപ്പെട്ടിരുന്നത്. ഉന്നതരുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവരേണ്ടതുണ്ട്.

 

അതിനാൽ ഫോണുകളുടെ ഫോറൻസിക് പരിശോധന കേസിൽ നിർണായകമാണ്. നേരത്തെ ഫോണുകൾ ഫോറൻസിക് പരിശോധന നടത്തിയതായി മുഖ്യമന്ത്രി പറഞ്ഞത് വിവാദമായിരുന്നു. 2 ഫോണുകൾ മാത്രം കോടതിയിലും മറ്റു ഫോണുകൾ അന്വേഷണസംഘത്തിൻ്റെ കൈവശവുമിരിക്കെ സെപ്തംബർ 2നായിരുന്നു വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞത്. ആഭ്യന്തരവകുപ്പ് നൽകിയ വിവരമാണ് താൻ മാധ്യമങ്ങളോട് പറഞ്ഞതെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം നടന്ന വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി മലക്കം മറിഞ്ഞിരുന്നു.

 

Share news