KOYILANDY DIARY

The Perfect News Portal

വെളിയന്നൂർകാവിൽ ആറാട്ടുമഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: കാവുംവട്ടം വെളിയന്നൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ കാർത്തിക വിളക്ക് ആറാട്ടുമഹോത്സവത്തിന് കൊടിയേറി. തന്ത്രി കാട്ടുമഠം ദാമോദരൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് താലപ്പൊലി എഴുന്നള്ളിപ്പ്, ഗാതറിങ്ങ് നൈറ്റ് (മെഗാ മ്യൂസിക്കൽ, മിമിക്സ് ഷോ) എന്നിവ നടന്നു. 7 ന് ബുധനാഴ്ച അന്നദാനം, ഇളനീർക്കുല വരവ്, കാർത്തിക ദീപം തെളിയിക്കൽ, തായമ്പക, മെഗാ തിരുവാതിര, പള്ളിവേട്ട എന്നിവ നടക്കും. 8ന് ആറാട്ടോടെ ഉത്സവം സമാപിക്കും.