മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ താലപ്പൊലി മഹോത്സവം സമാപിച്ചു
ഉള്ളിയേരി: പ്രസിദ്ധമായ മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഏകാദശി താലപ്പൊലി മഹോത്സവം സമാപിച്ചു. ഡിസംബർ 3, 4, 5 തിയ്യതികളിലായാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്. ശനിയാഴ്ച കാലത്ത് ഗണപതി ഹോമം. ഉദയം മുതൽ അസ്തമയം വരെ അഖണ്ഡനാമജപം. ക്ഷേത്രം തന്ത്രി എളപ്പില ഇല്ലം ഡോക്ടർ കുമാരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടന്നു.
Advertisements

വിശേഷ പൂജകൾ. സന്ധ്യയ്ക്ക് സർവ്വേശ്വര പൂജ എന്നിവ നടന്നു. പൊന്നടുക്കം രമേശൻ നമ്പൂതിരി കാർമികത്വം വഹിച്ചു. ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ വൻ ഭക്തജന സാന്നിദ്ധ്യത്തിലാണ് ഒരോ ദിവസത്തെയും ചടങ്ങുകൾ നടന്നത്.

