KOYILANDY DIARY

The Perfect News Portal

“പറയുവാനാവാതെ” മ്യൂസിക്കൽ ആൽബത്തിന്റെ പ്രകാശനം

“പറയുവാനാവാതെ” മ്യൂസിക്കൽ ആൽബം പ്രകാശനം ചെയ്തു. വിജയശ്രീ രാജീവ് രചനയും നിർമ്മാണവും നിർവഹിച്ച പറയുവാനാവാതെ എന്ന മ്യൂസിക്കൽ ആൽബത്തിന്റെ പ്രകാശന കർമ്മം നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു. മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ പി അനിൽ സി ഡി പ്രകാശനം നിർവഹിച്ചു. ഗുരു ശ്രേഷ്ഠ പുരസ്കാര ജേതാവ് നസീർ നൊച്ചാട് ഏറ്റുവാങ്ങി. എഴുത്തുകാരിയും ഗാന രചയിതാവുമായ രശ്മ നിഷാദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
പട്ടുറുമാൽ റിയാലിറ്റി ഷോ ഫൈനലിസ്റ്റും പിന്നണി ഗായകനുമായ ശ്രീജിത്ത് കൃഷ്ണ ആൽബത്തിന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ പ്രധാനാധ്യാപക൯ അബ്‌ദു റഹിമാൻ പി.പി , കുറുന്തോടി എൽ.പി സ്കൂൾ പ്രധാനാധ്യാപക൯ സുരേന്ദ്രൻ പി, ശ്രീരാഗം മ്യൂസിക്കൽ ഇ൯സ്റ്റിറ്റ്യൂട്ട് സ്റ്റുഡന്റ് കുഞ്ഞിമൊയ്തി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
Advertisements
എഴുത്തുകാരി വിജയശ്രീ രാജീവ് മറുമൊഴി നൽകി. നാടകകൃത്തും ഭാഷാശ്രീ ചീഫ് എഡിറ്ററുമായ പ്രകാശൻ വെള്ളിയൂർ സ്വാഗതം പറഞ്ഞ ചടങ്ങിന് സി.എം.എച്ച്.എസ് അധ്യാപകൻ രാജീവൻ വി നന്ദി പറഞ്ഞു. ഷാജി പയ്യോളി ക്യാമറയും സംവിധാനവും നി൪വഹിക്കുന്നു. നൂറാ സലാം ആണ് ഗാനം സംഗീതം നൽകി ആലപിച്ചിരിക്കുന്നത്.
വിജയശ്രീ രാജീവ്, വിജയശ്രീ രാജീവിന്റെ അമ്മ പത്മിനി അമ്മ, ഭർത്താവ് രാജീവൻ, മകൾ ആദിത്യ രാജ്, സഹോദരൻ ശ്രീജിത്ത്, സഹോദരന്റെ ഭാര്യ: അനുഷ, മകൻ ശ്രാവൺ ജിത്ത് , മകൾ ശ്രീലക്ഷ്മി , അനിൽ കാരയാട് എന്നിവരാണ് ആൽബത്തിൽ അഭിനയിക്കുന്നത്.