KOYILANDY DIARY

The Perfect News Portal

കുന്ദമംഗലത്ത് പ്രവാസിയെ തട്ടിക്കൊണ്ടുപോയി. മണിക്കൂറുകൾക്കകം വിട്ടയച്ചു

കോഴിക്കോട്: കുന്ദമംഗലത്ത് പ്രവാസിയെ തട്ടിക്കൊണ്ടുപോയി. മണിക്കൂറുകൾക്കകം വിട്ടയച്ചു. കഴിഞ്ഞ ദിവസം ദുബായിൽ നിന്നും നാട്ടിലെത്തിയ ഷിജൽ ഷാൻ എന്ന യുവാവിനെയാണ് തട്ടിക്കൊണ്ടുപോയത്.
പെരിങ്ങളത്ത് വെച്ച് ബൈക്ക് തടഞ്ഞു നിർത്തി തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന്
മണിക്കൂറുകൾക്ക് ശേഷം ഇയാളെ വഴിയരികിൽ ഉപേക്ഷിച്ച് സംഘം കടന്നു കളഞ്ഞു. അഞ്ചംഗ സംഘമാണ് തട്ടിക്കൊണ്ടു പോയതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. കണ്ടാലറിയാവുന്ന അഞ്ചു പേർക്കെതിരെ കുന്ദമംഗലം പൊലീസ് കേസെടുത്തിട്ടുണ്ട്.