സിപിഐഎം കൊയിലാണ്ടിയിൽ വിഎസ് അനുസ്മരണം സംഘടിപ്പിച്ചു
.
കൊയിലാണ്ടി: സിപിഐഎം കൊയിലാണ്ടി ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ വിഎസ് അനുസ്മരണം സംഘടിപ്പിച്ചു. പുതിയ ബസ്സ് സ്റ്റാൻ്റ് പരിസരത്തെ യു.എ ഖാദർ സാംസ്ക്കാരിക പാർക്കിൽ നടന്ന പരിപാടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം. ഗിരീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി അംഗം കെ.കെ. മുഹമ്മദ് അദ്ധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം അഡ്വ. എൽ.ജി ലിജീഷ്, ഏരിയാ സെക്രട്ടറി മുൻ എംഎൽഎമാരായ പി. വിശ്വൻ, കെ. ദാസൻ, എന്നിവർ സംസാരിച്ചു. ഏരിയയിലെ വിവിധ ലോക്കൽ കേന്ദ്രങ്ങളിലും അനുസ്മരണ പരിപാടികൾ നടന്നു. ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ പ്രഭാതഭേരി, പതാക ഉയർത്തൽ മറ്റ് അനുസ്മരണ പരിപാടികളും സംഘടിപ്പിച്ചു.
കൊയിലാണ്ടി സെൻട്രൽ ലോക്കൽ നേതൃത്വത്തിൽ ഓഫീസ് പരിസരത്ത് നടന്ന അനുസ്മരണ പരിപാടി നഗരസഭ ചെയർപേഴ്സൺ യു.കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി പി. ചന്ദ്രശേഖരൻ, എം വി ബാലൻ എന്നിവർ സസാരിച്ചു.



