KOYILANDY DIARY

The Perfect News Portal

പ്രവാസിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ കാറിൻ്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

താമരശ്ശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ കാറിൻ്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്. ഷാഫിയെ വെള്ള കാറിലാണ് തട്ടിക്കൊണ്ടുപോയിരിക്കുന്നത്. കാറിൻ്റെ നമ്പർ വ്യക്തമായിട്ടില്ല. കാർ എങ്ങോട്ട് പോയി എന്നത് സംബന്ധിച്ചും വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല.

വെള്ള കാറിലാണ് ഭർത്താവിനെ കൊണ്ടു പോയതെന്ന് ഷാഫിയുടെ ഭാര്യ നേരത്തെ തന്നെ പോലീസിന് മൊഴി നൽകിയിരുന്നു. സംഭവത്തിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.