KOYILANDY DIARY

The Perfect News Portal

12 ലിറ്റർ വിദേശമദ്യവുമായി യുവാവ് എക്സൈസ് പിടിയിൽ

12 ലിറ്റർ വിദേശമദ്യവുമായി യുവാവ് എക്സൈസ് പിടിയിൽ. ചെറുവണ്ണൂർ കണ്ണാടിക്കുളം തൊണ്ടയിൽ അൻവർ സാദത്തിനെ (20) യാണ് വടകര എക്സൈസ് അറസ്റ്റ് ചെയ്തത്. മാഹിയിൽ നിന്നും കടത്തുകയായിരുന്ന മദ്യം രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ മാഹി റെയിൽവേ സ്റ്റേഷൻ്റെ സമീപത്തു നിന്നാണ് പിടികൂടിയത്.

പ്രിവൻ്റീവ് ഓഫീസർ അബ്ദുസ്സമദി ൻ്റെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ഷംസുദ്ദീൻ, ഷിജിൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.