KOYILANDY DIARY

The Perfect News Portal

കാണാതായ യുവാവിൻ്റെ മൃതദേഹം കാപ്പാട് തീരത്ത് കണ്ടെത്തി

കാണാതായ യുവാവിൻ്റെ മൃതദേഹം കാപ്പാട് തീരത്ത് കണ്ടെത്തി, കാപ്പാട് പള്ളിക്കലാത്ത് അബ്ദുൽ റഷീദിൻ്റെ മകൻ മുഹമ്മദ്‌ ഹാഷിം (23) ആണ് മരിച്ചത്. 28/3 ചൊവ്വാഴ്ച വൈകീട്ട് 6.30 മുതൽ കാൺമാനില്ലായിരുന്നു. മൃതദേഹം ഇന്ന് രാവിലെ കാപ്പാട് ബീച്ചിൽ കരക്കടിഞ്ഞത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് കൊയിലാണ്ടി പോലീസും ഫയർഫോഴ്സും എത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു.