KOYILANDY DIARY

The Perfect News Portal

സ്ത്രീകളെ നീചമായി അധിക്ഷേപിച്ച കെ.സുരേന്ദ്രനെതിരെ നിയമ നടപടിയുമായി ഡി.വൈ.എഫ്.ഐ

സ്ത്രീകളെ നീചമായി അധിക്ഷേപിച്ച കെ.സുരേന്ദ്രനെതിരെ നിയമ നടപടിയുമായി ഡി.വൈ.എഫ്.ഐ. ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ ആദ്യമായല്ല സ്ത്രീ വിരുദ്ധമായി സംസാരിക്കുന്നതെന്നും, മനുസ്മൃതിയെ ഭരണഘടനയായി കാണുന്നവരിൽ നിന്ന് മറ്റൊരു സമീപനം പ്രതീക്ഷിക്കുന്നത് വിഡ്ഢിത്തമാണെന്നും, സുരേന്ദ്രൻ്റെ പ്രസ്‌താവന സാംസ്കാരിക കേരളത്തിന് അപമാനമാണെന്നും ഡി.വൈ.എഫ്.ഐ ആരോപിച്ചു.
കെ.സുരേന്ദ്രനെതിരെ നിയമ നടപടിയെടുക്കുന്നതിനായി ഡി.വൈ.എഫ്.ഐ തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. സംസ്ഥാന കമ്മിറ്റിയംഗം സുകന്യ ബൈജുവിൻ്റെ  നേതൃത്വത്തിനാണ് പരാതി നൽകിയത്.
Advertisements