KOYILANDY DIARY

The Perfect News Portal

ലഹരി വിരുദ്ധ പരിപാടി സങ്കടിപ്പിച്ചു

ലഹരി വിരുദ്ധ പരിപാടി സങ്കടിപ്പിച്ചു. കൊയിലാണ്ടി: ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി ആർ.ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം കോളേജിൽ എൻ.എസ്.എസ് യൂണിറ്റുകളുടെയും ആൻ്റി നാർകോട്ടിക് ക്ലബ്ബിന്റെയും ഭാഗമായി ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടി സങ്കടിപ്പിച്ചു.
കോളേജ് പ്രിൻസിപ്പൽ ഡോ. സുജേഷ് സി. പി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. വടകര എക്‌സൈസ് പ്രിവന്റീവ് ഓഫീസർ ജയപ്രസാദ് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്‌  എടുത്തു. തുടർന്ന് ലഹരി വിരുദ്ധ സന്ദേശവും പ്രതിജ്ഞയും എടുത്തു. എൻ.എസ്.എസ് വോളണ്ടീയേഴ്‌സ് സ്കിറ്റും, ഫ്ലാഷ്മോബും നടത്തി.
Advertisements