KOYILANDY DIARY

The Perfect News Portal

എട്ടാം ക്ലാസ്‌ വിദ്യാർഥിനി ലഹരി ലഭിക്കാത്തതിനെ തുടർന്ന് ഹൈഡ്രജൻ പെറോക്സൈഡ് കുടിച്ചു

കുന്നമംഗലം: എട്ടാം ക്ലാസ്‌ വിദ്യാർഥിനി ലഹരി ലഭിക്കാത്തതിനെ തുടർന്ന് ഹൈഡ്രജൻ പെറോക്സൈഡ് കുടിച്ച് ആശുപത്രിയിൽ. പത്തുമാസമായി ലഹരി ഉപയോഗിക്കുന്നതായും ഒരു മാസമായി ലഹരി ലഭിച്ചില്ലെന്നും ഇതേ തുടർന്നാണ് ഹൈഡ്രജൻ പെറോക്സൈഡ് കുടിച്ചതെന്നും കുട്ടി പറഞ്ഞു.

ഒരു സ്ത്രീയും പുരുഷനുമാണ് പൊടി രൂപത്തിലുള്ള മയക്കുമരുന്ന് എത്തിച്ച് തരാറുള്ളതെന്നും സൗജന്യമായാണ് ഇത് നൽകിയിരുന്നതെന്നും സഹപാഠികളും ഉപയോഗിക്കാറുണ്ടായിരുന്നെന്നും കുട്ടി പൊലീസിനോട് പറഞ്ഞു. മുതിർന്ന ക്ലാസിലെ കുട്ടികളിൽ നിന്നാണ് ലഹരി ഉപയോഗിക്കുന്ന രീതി മനസ്സിലാക്കിയതെന്നും 14 വയസ്സുള്ള ആൺകുട്ടിയുമായി പ്രണയമുണ്ടായിരുന്നതായും ഈ കുട്ടിയും ലഹരി ഉപയോഗിച്ചിരുന്നുവെന്നും കുട്ടി മൊഴി നൽകിയിട്ടുണ്ട്.

സംഭവത്തിൽ ബാലനീതി നിയമപ്രകാരം കുന്നമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു. സ്റ്റേഷൻ ഹൗസ് ഓഫീസർ യൂസഫ് നടുത്തറമ്മലിൻ്റെ നേതൃത്വത്തിൽ  ലഹരി വിൽപ്പന നടത്തുന്നവരെക്കുറിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Advertisements