പയ്യോളിയിൽ ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിക്ക് തീപിടിച്ചു

പയ്യോളിയിൽ ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിക്ക് തീപിടിച്ചു. ഇരിങ്ങൽ ടൗണിന് സമീപം രാവിലെയാണ് സംഭവം. ദേശീയ പാത വികസനത്തിൻ്റെ ഭാഗമായി നടക്കുന്ന നിർമാണ പ്രവർത്തനത്തിനിടെ റോഡ് നിർമാണത്തിനാവശ്യമായ ബിട്ടുമീൻ എത്തിക്കുകയായിരുന്ന വഗാഡിൻ്റെ ടോറസ് ലോറിക്കാണ് തീപിടിച്ചത്.

കാബിനിൽ തീപുകയുന്നത് കണ്ട് ഡ്രൈവർ ഇറങ്ങിയോടുകയായിരുന്നു. തുടർന്ന് തീ ആളിപ്പടർന്നു. ലോറിയുടെ മുൻഭാഗം പൂർണമായും കത്തിനശിച്ചു. വടകരയിൽ നിന്നും അഗ്നിശമന സേനയുടെ രണ്ടു യൂണിറ്റ് എത്തിയാണ് തീയണച്ചത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

