കൂടത്തായി കൂട്ടക്കൊല: റോയ് തോമസ് വധക്കേസിൽ 4 സാക്ഷികളുടെ വിസ്താരം പൂർത്തിയായി

കൂടത്തായി കൂട്ടക്കൊല: റോയ് തോമസ് വധക്കേസിൽ 4 സാക്ഷികളുടെ വിസ്താരം പൂർത്തിയായി. 36-ാം സാക്ഷി താമരശ്ശേരി കുളങ്ങര കെ.പി. റപ്പായി, 37-ാം സാക്ഷി അത്തോളി കുറ്റ്യാൻ കണ്ടി മൊയ്തീൻ കോയ, 38-ാം സാക്ഷി താമരശ്ശേരി മുല്ലേരി കരുണാകരൻ നായർ, 39-ാം സാക്ഷി താമരശ്ശേരി പഞ്ചായത്ത് സെക്രട്ടറി പി.കെ. അബ്ദുൽ ബഷീർ എന്നിവരെയാണ് മാറാട് പ്രത്യേക അഡീഷണൽ സെഷൻസ് ജഡ്ജി എസ്.ആർ. ശ്യാംലാൽ മുമ്പാകെ വിസ്തരിച്ചത്.

രണ്ടാം പ്രതി തൻ്റെ കടയിൽ ജോലി ചെയ്തിരുന്നതായും മൂന്നാം പ്രതി ആഭരണങ്ങൾക്ക് നിറം കൊടുക്കാൻ സയനൈഡ് ഉപയോഗിച്ചിരുന്നതായും സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. എൻ.കെ. ഉണ്ണികൃഷ്ണൻ്റെ വിസ്താരത്തിൽ റപ്പായി മൊഴി നൽകി.

