KOYILANDY DIARY.COM

The Perfect News Portal

അഡ്വ. ഇ. രാജഗോപാലൻ നായരുടെ ചരമവാർഷികം 19ന് ആചരിക്കുന്നു

.
കൊയിലാണ്ടി: അഡ്വ. ഇ. രാജഗോപാലൻ നായരുടെ 33-ാം ചരമവാർഷികം സ്മാരക സമിതിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 19ന് വിപുലമായി ആചരിക്കുന്നു. അവിഭക്ത കെ.പി.സി.സി. വൈസ്. പ്രസിഡണ്ട്, ആക്ടിംഗ് പ്രസിഡണ്ട്, കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്, MCC ബാങ്ക് പ്രസിഡൻറ്, ജില്ലാ സഹകരണ ബാങ്ക് പ്രസിഡണ്ട്, സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടർ, KTDC ഡയറക്ടർ, കൊയിലാണ്ടി ബാർ അസോസിയേഷൻ പ്രസിഡണ്ട്, കേരള ബാർ കൗൺസിൽ അംഗം, നെടുങ്ങാടി ബാങ്ക് ഡയാക്ടർ, ശ്രീ പിഷാരികാവ് ട്രസ്റ്റി, തുടങ്ങി നിരവധി പദവികൾ വഹിച്ച അഡ്വ. ഇ. രാജഗോപാലൻനായർ നമ്മെ വിട്ട് പിരിഞ്ഞിട്ട് 33 വർഷം പിന്നിടുകയാണ്.
.
.
സുദൃഢമായ രാഷ്ട്രീയ നിലപാടുകളും സംശുദ്ധ‌മായ പൊതുപ്രവർത്തന ശൈലിയും മുറുകെ പിടിച്ച അഡ്വ. രാജഗോപാ ലിൻ നായർ ലാഭ നഷ്ടങ്ങളേക്കാൾ മുഖ്യാധിഷ്‌ഠിത രാഷ്ട്രീയത്തിനായിരുന്നു എക്കാലവും പരിഗണന നൽകിയിരുന്നത്. ആദർശരാഷ്ട്രീയത്തിൻ്റെ ഉദാത്ത മാതൃകയായിരുന്ന അദ്ദേഹത്തിൻ്റെ 33-ാം ചരമ വാർഷികം 2026 ആഗസ്‌ത്‌ 19 ബുധനാഴ്‌ച വൈകു. 3 മണിക്ക് കൊയിലാണ്ടി സാംസ്കാരിക നിലയം ഓഡിറ്റോറിയത്തിൽവെച്ച് അന്യത്ര ചേർത്ത പരിപാടികളോടെ ആരിക്കുകയാണ്.
.
.
ചടങ്ങിൽ പന്തലായനി യു.പി. സ്‌കൂളിൽ (BEM UP സ്കൂൾ) കഴിഞ്ഞ അധ്യയനവർഷം ഏഴാം ക്ലാസ്സിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി വിജയിച്ച രണ്ടു വിദ്യാർത്ഥികൾക്കുള്ള ഇ. രാജഗോപാലൻ നായർ മെമ്മോറിയൽ എൻഡോവ്‌മെന്റ്റ് വിതരണവും നടക്കുമെന്ന് അഡ്വ. ഇ. രാജഗോപാലൻ നായർ സ്മാരക സമിതി സെക്രട്ടറി ഇ.എസ് രാജൻ അറിയിച്ചു.
Share news
error: Content is protected !!