KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭയിലെ ഭക്ഷണശാലകളിൽ ആരോഗ്യ വിഭാഗം ശുചിത്വ പരിശോധന നടത്തി

.
കൊയിലാണ്ടി: നഗരത്തിലെ ഭക്ഷണശാലകളിൽ ശുചിത്വം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി നഗരസഭ ആരോഗ്യ വിഭാഗം എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് പരിശോധന നടത്തി. ഹോട്ടലുകൾ, ബേക്കറികൾ, കൂൾബാറുകൾ തുടങ്ങി വിവിധ ഭക്ഷണശാലകളിലാണ് ഇന്ന് പരിശോധന നടത്തിയത്. എട്ടോളം സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ ശുചിത്വ വീഴ്ചകൾ കണ്ടെത്തിയ രണ്ട് സ്ഥാപനങ്ങൾക്ക് നഗരസഭ നോട്ടീസ് നൽകി.
.
.
നോട്ടീസ് ലഭിച്ച സ്ഥാപനങ്ങൾക്കെതിരെ പിഴ ഉൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിക്കുമെന്ന് നഗരസഭ അറിയിച്ചു. ഭക്ഷണശാലകളിൽ ശുചിത്വ  മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി വരും ദിവസങ്ങളിലും എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡിന്റെ പരിശോധന ശക്തമാക്കുമെന്ന് നഗരസഭാ സെക്രട്ടറി പാർവ്വതി ചന്ദ്രൻ എൽ (KAS) അറിയിച്ചു. പരിശോധനയിൽ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ പി. സുനിൽകുമാർ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ലിഷ എം.എം. എന്നിവർ പങ്കെടുത്തു.
Share news