KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് ബീച്ചില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി

.

കോഴിക്കോട്: ബീച്ചില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. പൊക്കിള്‍കൊടി പോലും പൂര്‍ണമായി മാറ്റാതെ ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം. കുഞ്ഞിന്റെ മാതാപിതാക്കളെക്കുറിച്ച് യാതൊരു സൂചനയും നിലവില്‍ കണ്ടത്താന്‍ സാധിച്ചിട്ടില്ല. കുഞ്ഞിനെ കൊലപ്പെടുത്താന്‍ ഉദ്ദേശിച്ച് കൊണ്ടുവന്ന് ഉപേക്ഷിച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

 

മൃതദേഹം ബീച്ച് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ബീച്ചിന്റെ പരിസരത്ത് രാവിലെ നടക്കാനിറങ്ങിയ ആളുകളാണ് മണലില്‍ മൃതദേഹം കിടക്കുന്നതായി കണ്ടത്. ഉടനെ തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. രാത്രി ബീച്ചില്‍ ഒരുപാട് ആളുകളുണ്ടായിരുന്നു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

 

പുലര്‍ച്ചെ മൂന്നര വരെ ആ മൃതദേഹം അവിടെ ഉണ്ടായിരുന്നില്ല എന്നാണ് പൊലീസ് പറയുന്നത്. രാത്രിയും ബീച്ച് പരിസരത്ത് പൊലീസ് പട്രോള്‍ നടത്തിയിരുന്നു. ആരാണ് കുഞ്ഞിനെ ബീച്ചില്‍ ഉപേക്ഷിച്ചതെന്ന് അറിയാന്‍ വിശദമായ അന്വേഷണങ്ങള്‍ നടത്താനൊരുങ്ങുകയാണ് പൊലീസ്.

Share news