KOYILANDY DIARY.COM

The Perfect News Portal

ബാലുശ്ശേരി കോട്ടനടയിൽ സീനിയർ സിറ്റിസൺസ് ഫോറം വാർഷികവും മുതിർന്നവരെ ആദരിക്കലും സംഘടിപ്പിച്ചു

.
ബാലുശ്ശേരി സീനിയർ സിറ്റിസൺസ് ഫോറം വാർഷിക സമ്മേളനം കോട്ടപ്പറമ്പത്ത് ബാലന്റെ വീട്ടിൽ നടന്നു. ബാലുശ്ശേരി മേഖലാ പ്രസിഡണ്ട് രാമചന്ദ്രൻ എടക്കോട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. ആവശ്യങ്ങൾ നേടിയെടുക്കാൻ ഒന്നിച്ച് അണിനിരക്കണമെന്നും, ശക്തമായി പ്രവർത്തിക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു. പ്രസിഡണ്ട് കെ.എം രാജേന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
സംഘടനയിലെയും സാമൂഹ്യ സംസ്കാരിക രംഗത്തെയും പ്രമുഖ വ്യക്തിത്വങ്ങളുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. എഴുത്തുകാരനും കവിയുമായ ഇബ്രാഹിം തിക്കോടി മുഖ്യപ്രഭാഷണം നടത്തി. വയോജന ദശ അവശതയ്ക്കല്ല, പ്രത്യാശയ്ക്ക് ഉള്ളതാണെന്നും ഏത് പ്രതിസന്ധികളെയും മന:ക്കരുത്തോടെ നേരിടണമെന്നും അദ്ദേഹം സൂചിപ്പിച്ചു.
80 പിന്നിട്ട മെമ്പർമാരെ പൊന്നാട അണിയിച്ച് ആദരിച്ചു. മേഖല സെക്രട്ടറി ബാലൻ കോട്ടപ്പറമ്പ് വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. മേഖലാ സെക്രട്ടറി ശ്രീധരൻ കുന്നത്ത് സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു. കെ. ദാമോദരൻ മാസ്റ്റർ സ്വാഗതവും, മുഹമ്മദ് ചോയ്യോത്ത് നന്ദിയും പറഞ്ഞു.
Share news