പുതിയോട്ടിൽ മുകുന്ദന്റെ ഒന്നാം ചരമവാർഷികം ആചരിച്ചു
.
കൊയിലാണ്ടി: പന്തലായനി 11-ാം വാർഡിലെ മുതിർന്ന കോൺഗ്രസ് നേതാവും പൊതുപ്രവർത്തകനും കാർഷിക-സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന പുതിയോട്ടിൽ മുകുന്ദന്റെ ഒന്നാം ചരമവാർഷികം ആചരിച്ചു. വീട്ടുവളപ്പിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. നോർത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് രജീഷ് വെങ്ങളത്തുകണ്ടി ഉദ്ഘാടനം ചെയ്തു. മുൻ വാർഡ് കൗൺസിലറും മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയുമായ കെ. എം. സുമതി അധ്യക്ഷത വഹിച്ചു.

കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് നടേരി ഭാസ്കരൻ, വേണുഗോപാലൻ പാവംവീട്ടിൽ, കിഴക്കയിൽ അശോകൻ, വിജീഷ് ചാത്തോത്ത്, ജയരാജൻ പുതിയോട്ടിൽ മീത്തൽ, റീജ എടവലത്ത്, നളിനി കെ, കമ്മട്ടേരി സുമതി, പുനത്തിൽ പ്രേമൻ എന്നിവർ സംസാരിച്ചു.



