KOYILANDY DIARY

The Perfect News Portal

തഹസിൽദാർ സി.പി. മണിയെ ആദരിച്ചു

സി.പി. മണിയെ ആദരിച്ചു. കൊയിലാണ്ടി: കേളപ്പജി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ മികച്ച തഹസിൽദാർ അവാർഡ് നേടിയ കൊയിലാണ്ടി തഹസിൽദാർ സി.പി. മണിയെ ആദരിച്ചു. വി.വി. ബാലൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

കെ. കെ. ബിജു, കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി രാജൻ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. നന്ദകുമാർ മൂടാടി, കെ. കെ. മുരളി, കെ. ടി. ഗംഗാധരൻ, മുരളി മൂത്താട്ടിൽ, ശശി ഏലക്കുന്നത്ത്‌, നിശേഷ് നമ്പ്യാട്ടിൽ തുടങ്ങിയവർ സംസാരിച്ചു.