KOYILANDY DIARY.COM

The Perfect News Portal

സ്വര്‍ണ വിലയില്‍ കുതിപ്പ്: പവൻ്റെ വില 40,000 കടന്നു…

സ്വര്‍ണ വിലയില്‍ കുതിപ്പ്: പവൻ്റെ വില 40,000 കടന്നു.സംസ്ഥാനത്ത് സ്വര്‍ണ വില പത്തു മാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി. ബുധനാഴ്ച പവൻ്റെ വില 400 രൂപ കൂടി 40,240 രൂപയായി. ഗ്രാമിന് 50 രൂപ കൂടി 5,030 രൂപയുമായി.കഴിഞ്ഞ മാര്‍ച്ച് ഒമ്പതിനായിരുന്നു ഇതിനേക്കാള്‍ ഉയര്‍ന്ന വിലയായ 40,560 രൂപ രേഖപ്പെടുത്തിയത്.

യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിൻ്റെ നിരക്ക് വര്‍ധന പ്രഖ്യാപനത്തിന് മുന്നോടിയായി ആഗോള വിപണിയിലുണ്ടായ അനിശ്ചിതത്വമാണ് സ്വര്‍ണത്തിൻ്റെ വിലയില്‍ പ്രതിഫലിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം സ്വര്‍ണത്തിന്റെ വില 54,848 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഓണ്‍സിന് 1,809.35 ഡോളര്‍ നിലവാരത്തിലാണ്. യുഎസിലെ പണപ്പെരുപ്പ നിരക്കുകള്‍ വരാനിരിക്കെ നിക്ഷേപകര്‍ ജാഗ്രതയോടെയാണ് വിപണിയില്‍ ഇടപെടുന്നത്.

Share news
error: Content is protected !!