KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ എഞ്ചിനീയറിംഗ് ഇൻ്റേണ്‍സ് അപേക്ഷ ക്ഷണിക്കുന്നു.

തൊഴിൽ പരിശീലനം നൽകുന്നു.. കൊയിലാണ്ടി നഗരസഭയിലേക്ക് 2022-23 വാര്‍ഷിക പദ്ദതിയുടെ ഭാഗമായി അഭ്യസ്ഥ വിദ്യരായ പട്ടികജാതി വിഭാഗത്തിൽ പെട്ടവര്‍ക്ക് തൊഴിൽ പരിശീലനം നൽകുന്നു. അംഗീകൃത സ്ഥാപന ത്തിൽ നിന്നും സിവിൽ എഞ്ചിനീയറിംഗ് ബിടെക്/പോളി ഡിപ്ലോമ/തത്തുല്യ യോഗ്യതയുള്ള കൊയിലാണ്ടി നഗരസഭാ പരിധിയിലെ സ്ഥിരം താമസക്കാരായ പട്ടികജാതി വിഭാഗത്തിൽ പെട്ടവര്‍ക്ക് അപേക്ഷിക്കാം.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 8000-10000 പ്രതിമാസ സ്റ്റൈപെൻ്റ് ലഭിക്കും. അപേക്ഷകള്‍, ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം 22.12.2022 ന് 4 മണിക്ക് മുമ്പായി കൊയിലാണ്ടി നഗരസഭാ ഓഫീസിൽ സമര്‍ പ്പിക്കേണ്ടതാണ് എന്ന് സെക്രട്ടറി അറിയിച്ചു.