KOYILANDY DIARY.COM

The Perfect News Portal

തെരുവുനായ ബൈക്കിനു കുറുകെ ചാടി: പരിക്കേറ്റ യുവാവ് മരിച്ചു

കൊയിലാണ്ടി: തെരുവുനായ ബൈക്കിനു കുറുകെ ചാടിയതിനെ തുടർന്ന് പരിക്കേറ്റ യുവാവ് മരണപ്പെട്ടു. കോമത്തുകര കളത്തിൽ താഴ വൈശാഖ് എന്ന അപ്പു (24) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. വ്യാഴാഴ്ച രാത്രി 10 മണിയോടെ കോമത്ത്കര മേലുർ റോഡിൽ വെച്ചായിരുന്നു അപകടം. ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും, പിന്നീട് മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. ഷാജിയുടെയും, ലതയുടെയും മകനാണ്. സഹോദരി: ഐശ്വര്യ: സംസ്കാരം: ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.
Share news
error: Content is protected !!