KOYILANDY DIARY

The Perfect News Portal

സംസ്ഥാന കേരളോത്സവം- നാടൻ പാട്ടിൽ  ഒന്നാം സ്ഥാനം നേടി ‘അരങ്ങ് കൊയിലാണ്ടി’. 

‘അരങ്ങ് കൊയിലാണ്ടി’ക്ക് നാടൻ പാട്ടിൽ ഒന്നാം സ്ഥാനം.. കണ്ണൂരിൽ വെച്ച് നടന്ന സംസ്ഥാന കേരളോത്സവത്തിൽ നാടൻ പാട്ടിൽ കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി നഗരസഭയെ പ്രതിനിധീകരിച്ച് ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് സാംസ്ക്കാരിക സംഘടനയായ അരങ്ങ് കൊയിലാണ്ടി. ഇതോടെ  ഹരിയാനയിൽ വെച്ച് നടക്കുന്ന ദേശീയ യുവജനോത്സവത്തിൽ പങ്കെടുക്കാനുള്ള അവസരവും അരങ്ങിന് ലഭിച്ചിരിക്കകുയാണ്.