KOYILANDY DIARY

The Perfect News Portal

തണ്ണിം മുഖം ഭദ്രാഭഗവതി ക്ഷേത്രത്തിൽ മണ്ഡല മഹോൽസവം കൊടിയേറി.

തണ്ണിം മുഖം ഭദ്രാഭഗവതി ക്ഷേത്രത്തിൽ മണ്ഡല മഹോൽസവം കൊടിയേറി. കൊയിലാണ്ടി: ഭക്തിയുടെ നിറവിൽ തണ്ണീം മുഖം ഭദ്രാ ഭഗവതി ക്ഷേത്രത്തിലെ മണ്ഡല മഹോത്സവത്തിന് ‘അമ്മേ ശരണം’ വിളികളോടെ കൊടിയേറി. പാലക്കാട്ടില്ലത്ത് ശിവപ്രസാദ് നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിലായിരുന്നു കൊടിയേറ്റ ചടങ്ങുകൾ.

21 ന് രാവിലെ ശീവേലി എഴുന്നള്ളിപ്പ്, രാത്രി 7 മണിക്ക് എൻ.അജീഷിൻ്റെ അദ്ധ്യാത്മിക പ്രഭാഷണം, 8 മണിക്ക് ദേവീ ഗാനവും നൃത്തവും. 22 ന് രാവിലെ ശീവേലി എഴുന്നള്ളിപ്പ്. 23 ന് രാത്രി 7 മണിക്ക് ഭജന. 24 ന് രാവിലെ ശീവേലി എഴുന്നള്ളിപ്പ്. 25 ന് ചെറിയ വിളക്ക് ദിവസം രാത്രി 7 മണിക്ക്  സരുൺമാധവ്, ഷിഗിലേഷ് കോവൂർ എന്നിവരുടെ ഇരട്ട തായമ്പക. തുടർന്ന് സ്കോളർഷിപ്പ് വിതരണം. രാത്രി 10 ന് കോമഡി ഷോ, പ്രാദേശിക കുട്ടികളുടെ നൃത്തനൃത്ത്യങ്ങൾ.

26 ന് വലിയ വിളക്ക് ദിവസം രാവിലെയും, വൈകിട്ടും ശീവേലി, രാത്രി 7 മണിക്ക് കലാമണ്ഡലം ശിവദാസൻ മാരാർ റജിൽ കാഞ്ഞിലശ്ശേരിഎന്നിവർ അവതരിപ്പിക്കുന്ന ഇരട്ട തായമ്പക. രാത്രി 9 മണിക്ക് കൗശിക് നയിക്കുന്ന ഗാനമേള. രാത്രി 12 മണിക്ക്‌ ശേഷം നാന്തകം എഴുന്നള്ളിപ്പ്. 27ന് വൈകുന്നേരം 5 ന് ദേവീഗാനവും, നൃത്തവും. രാത്രി 7 ന് ശേഷം  താലപ്പൊലിയോടെ നാന്തകം എഴുന്നള്ളിപ്പ്. കലാമണ്ഡലം ശിവദാസ മാരാരുടെ മേളപ്രമാണത്തിൽ പാണ്ടിമേളത്തോടെ ഉൽസവം സമാപിക്കും.

Advertisements