KOYILANDY DIARY

The Perfect News Portal

ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ ഗുരുജി ഫെസ്റ്റ് 2023

ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ കൊയിലാണ്ടിയുടെ ഇരുപത്തിമൂന്നാം വാർഷികാഘോഷം ജാനു തമാശ ഫെയിം ലിധിലാൽ ഉദ്ഘാടനം ചെയ്തു. സേവാഭാരതി കൊയിലാണ്ടി പ്രസിഡണ്ട് വി. എം. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ഭാരതീയ വിദ്യാനികേതൻ കോഴിക്കോട് ജില്ല ജോ: സിക്രട്ടറി കൃഷ്ണദാസ് എം മുഖ്യഭാഷണം നടത്തി. ശൈലജ ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു.
സുധ എം നഗരസഭ കൗൺസിലർ വൈശാഖ് ചെറിയമങ്ങാട് (കൊയിലാണ്ടി നഗരസഭ) സന്ദീപ് ലാൽ, ഷമീർ വി. കെ, ദീപിക വി കെ, സ്മിത ടീച്ചർ, മഞ്‌ജുഷ സജിത്ത്, അതുല്യ എന്നിവർ ആശംസകൾ നേർന്നു. ക്ലാസ് ടോപ്പർ മാർക്കുള്ള ഉപഹാരം വിതരണം ചെയ്തു. ഹെഡ് മാസ്റ്റർ മുരളി കെ.കെ സ്വാഗതവും കല്ലേരി മോഹനൻ നന്ദിയും പറഞ്ഞു.
.