KOYILANDY DIARY

The Perfect News Portal

തച്ചൻകുന്ന് പറമ്പിൽ ശ്രീ ഭഗവതി ക്ഷേത്ര തിറ മഹോത്സവം 17 ആരംഭിക്കും

പയ്യോളി: തച്ചൻകുന്ന് പറക്കൽ ശ്രീ ഭഗവതി ക്ഷേത്രം മഹോത്സവം 17, 18, 19 എന്നീ ദിവസങ്ങളിൽ നടക്കും. 17ന് ഞായറാഴ്ച രാത്രി 7നും 7:45 നുമിടയിൽ ക്ഷേത്രം തന്ത്രി കുന്നിമടത്തില്ലത്ത് നാരായണൻ നമ്പൂതിരിപ്പാട് കാർമികത്വം നിർവഹിക്കും. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറും
  • 18ന് രാവിലെ വിവിധ പൂജകൾ നടക്കും. 12. 15 മുതൽ പ്രസാദ് ഊട്ട്, രാത്രി ഏഴിന് തട്ടത്തിറ, എട്ടിന് ഗുളികൻ വെള്ളാട്ട്, ഒമ്പതിന് കുട്ടിച്ചാത്തൻ വെള്ളാട്ട് എന്നിവ ഉണ്ടാകും.
Advertisements
  • 19ന് രാവിലെ വിവിധ പൂജകൾ ഉണ്ടാകും. ഉച്ചയ്ക്ക് 12ന് തിരുവായുധം വരവ്, ഒരു മണിക്ക് മഞ്ഞൾ പൊടി വരവ്, മൂന്നിന് തണ്ടാൽ വരവ് എന്നിവയും  നടക്കും.