കായിക മേള: സീനിയർ പെൺകുട്ടികളുടെ 800 മീറ്ററിൽ സ്വർണം നേടി പാലക്കാടിന്റെ നിവേദ്യ
.
കായിക മേളയിലെ ആദ്യ ട്രിപ്പിൾ നിവേദ്യക്ക്. സീനിയർ 800 മീറ്ററിൽ സ്വർണം നേടിയതോടെയാണ് പാലക്കാടിന്റെ നിവേദ്യ കലാധർ ട്രിപ്പിൾ സ്വന്തമാക്കിയത്. 400, 1500 മീറ്ററുകളിലാണ് നേരത്തെ സ്വർണം നേടിയത്. തുടർച്ചയായ രണ്ടാം കായിക മേളയിലാണ് ട്രിപ്പിൾ നേട്ടം സ്വന്തമാക്കുന്നത്. ഈ കായികമേളയിലെ അത്ലറ്റിക്സിലെ ആദ്യ ട്രിപ്പിൾ സ്വർണമാണിത്. 800 മീറ്റർ സീനിയർ പെൺകുട്ടികളുടെ മത്സരത്തിൽ പാലക്കാട് സ്വർണവും വെള്ളിയും നേടി. നിവേദ്യ സ്വർണം നേടിയപ്പോൾ അക്ഷയ വെള്ളി നേടി കരസ്ഥമാക്കി.

മലപ്പുറത്തിന്റെ സൂസൻ മേരി കുര്യാക്കോസ് വെങ്കലവും നേടി. 800 മീറ്റർ ജൂനിയർ ബോയ്സ് മത്സരത്തിൽ തിരുവനന്തപുരത്തിന് സ്വർണം. ആദിത്ത് പി കെയാണ് സ്വർണം നേടിയത്. ഇടുക്കിയുടെ ആദർശ് ബിയോനിയിക്ക് വെള്ളിയും ലഭിച്ചു. സീനിയർ ആൺകുട്ടികളുടെ 5 കിലോമീറ്റർ നടത്തത്തിൽ കോഴിക്കോടിന്റെ ആദിത്ത് വി അനിലിനാണ് സ്വർണം. സീനിയർ പെൺകുട്ടികളുടെ 3 കിലോമീറ്റർ നടത്തത്തിൽ മലപ്പുറത്തിന്റെ പി നിരഞ്ജനയ്ക്ക് സ്വർണം ലഭിച്ചു.

കെ എച്ച് എം എച്ച് എസ് എസ് ആലത്തിയൂരിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് നിരഞ്ജന. സംസ്ഥാന സ്കൂൾ കായികമേളയിലെ ജൂനിയർ പെൺകുട്ടികളുടെ 800 മീറ്ററിൽ കോഴിക്കോടിനാണ് സ്വർണം. സെൻറ് ജോർജ് കുളത്തുവയൽ സ്കൂളിലെ അൽക്ക ഷിനോജിനാണ് സ്വർണം ലഭിച്ചത്. മീറ്റിൽ അൽക്കയുടെ രണ്ടാമത് സ്വർണമാണിത്.




